04/11/2021

വിശാൽ ചിത്രം എനിമി ഇന്ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും
(VISION NEWS 04/11/2021)
ആനന്ദ് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മിനി സ്റ്റുഡിയോയുടെ ബാനറിൽ വിനോദ് കുമാർ നിർമ്മിക്കുന്ന തമിഴ് ആക്ഷൻ ത്രില്ലർ ചിത്രമാണ് എനിമി. വിശാൽ, ആര്യ, മിർനാലിനി രവി, മംത മോഹൻ‌ദാസ്, പ്രകാശ് രാജ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ. സിനിമ ദീപാവലി റിലീസ് ആയി ഇന്ന് പ്രദർശനത്തിനെത്തും. ചിത്രത്തിൻറെ കേരള തീയറ്റർ ലിസ്റ്റ് പുറത്തുവിട്ടു.

ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എസ്. തമൻ ആണ്. ആക്ഷന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത്. ആർ.ഡി രാജശേഖർ ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. 2020ൽ ചിത്രീകരണം ആരംഭിച്ച ചിത്രം ജൂലൈ 12ന് പൂർത്തിയായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only