30/11/2021

കാത്തിരിപ്പിന് വിരാമം; കരിക്കിന്റെ 'കലക്കാച്ചി' അടുത്ത മാസമെത്തും
(VISION NEWS 30/11/2021)
മലയാളത്തിലെ ഹിറ്റ് വെബ് സീരീസായ കരിക്ക് ഒരിടവേളക്കുശേഷം തങ്ങളുടെ പുതിയ വെബ്‌സീരീസിനെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയരിക്കുകയാണ്. പുതിയ സീരീസിന്റെ പേരും ടീം പ്രഖ്യാപിച്ചു കഴിഞ്ഞു. 'കലക്കാച്ചി' എന്ന് പേരിട്ടിരിക്കുന്ന സീരീസ് അടുത്തമാസം പുറത്തിറങ്ങും.

മലയാളികളെ അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു കരിക്കിന്റെ വളര്‍ച്ച. കഥാപാത്രങ്ങളായ അര്‍ജുന്‍, ജോര്‍ജ്, ശംഭു, ലോലന്‍ എല്ലാം മലയാളികള്‍ക്ക് ഇന്ന് പ്രിയ താരങ്ങളാണ്. ഏഴ് മില്ല്യണിലേറെ സബ്‌സ്‌ക്രൈബേഴ്‌സും അതിലേറെ ആരാധകരുമുണ്ട് കരിക്കിന്. ഏറ്റവും ഒടുവിലായി മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് കരിക്കിന്റെ ഒഫീഷ്യല്‍ ചാനലില്‍ ഒരു വീഡിയോ വന്നത്. സിമ്പ എന്ന പൂച്ചയുടെ കഥയായ 'സ്റ്റാര്‍' ആയിരുന്നു അത്. പിന്നീട് സെക്കണ്ടറി ചാനലായ ഫ്‌ലിക്‌സില്‍ വീഡിയോ വന്നിരുന്നെങ്കിലും കരിക്കിന്റേതായി വന്നിരുന്നില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only