19 നവംബർ 2021

ആശങ്കകൾ അകറ്റി സിറാജ് ഫ്ലൈ ഓവർ - തുരങ്കപാത പദ്ധതി നടപ്പാക്കണം -സേവ് കൊടുവള്ളി
(VISION NEWS 19 നവംബർ 2021)കൊടുവള്ളി: കൊടുവള്ളിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർദ്ദേശിക്കപ്പെട്ട സിറാജ് ഫ്ലൈ ഓവർ - തുരങ്കപാത പദ്ധതിയിലെ ആശങ്കകൾ അകറ്റി പദ്ധതി നടപ്പാക്കണമെന്ന് സേവ് കൊടുവള്ളി സംഘടിപ്പിച്ച തുറന്ന ചർച്ചയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ എം.എൽ.എ.മാരായ എം.കെ.മുനീർ,പി.ടി.എ.റഹീം,മുൻ എം.എൽ.എ.കാരാട്ട് റസാഖ്, നഗരസഭ ചെയർമാൻ, പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പരസ്പരം കൂടിയാലോചനകൾ നടത്തി പദ്ധതിയിലെ അപാകങ്ങൾക്ക്  പരിഹാരം കാണണമെന്നും സേവ് കൊടുവള്ളി ആവശ്യപ്പെട്ടു.
നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു.  
സേവ് കൊടുവള്ളി ചെയർമാൻ സി.പി.ഫൈസൽ അധ്യക്ഷനായി. 
കെ.സുരേന്ദ്രൻ,കെ.കെ എ.ഖാദർ,
പി.ടി.സി.ഗഫൂർ, സി.കെ.ജലീൽ,
കെ.വി.അരവിന്ദാക്ഷൻ,
എം.പി.അബ്ദുറഹിമാൻ,
കെ.ടി.സുനി, പി.ടി.മൊയ്തീൻകുട്ടി,എൻ. വി.നൂർമുഹമ്മദ്, ഇ.സി.ബഷീർ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only