19 നവംബർ 2021

പച്ചത്തെറിയിൽ തീർത്ത 'ചുരുളി'
(VISION NEWS 19 നവംബർ 2021)
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ചുരുളി' ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്. മയിലാടൻകുറ്റി ജോയ്, മയിലാടുംപറമ്പിൽ ജോയി എന്നെല്ലാം പറയപ്പെടുന്ന ഒരാളെ തേടി ചുരുളി എന്ന വന​ഗ്രാമത്തിലെത്തുന്ന ആന്റണി, ഷാജിവൻ എന്നീ രണ്ടു പോലീസുകാരും ഇവർ കണ്ടുമുട്ടുന്ന മനുഷ്യരുമാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്.

ഈ സിനിമയിൽ ഉപയോ​ഗിച്ചിരിക്കുന്ന തെറികൾ സഭ്യതയുടെ അതിർ വരമ്പുകൾ സംഘിക്കുന്നതാണെന്നാണ് പ്രേഷകന്റെ അഭിപ്രായം. 
വീട്ടിലിരുന്ന് മൊബൈലിൽ സിനിമ കാണുന്നവർ ഹെഡ്സെറ്റ് വെച്ച് മാത്രം കാണുക എന്നാണ് സിനിമ കണ്ടവർ പറയുന്നത്. തെറി വിളിക്കാൻ പരീശിലനം നൽകുകയാണോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു.

 അടിമുടി വന്യമാണ് ചുരുളിയിലെ ഓരോരുത്തരുടേയും ജീവിതരീതികളും സംസാരവും പെരുമാറ്റവും. കാട്ടിലെ ജീവിതം അവരിലെ മൃ​ഗതൃഷ്ണയെ ഏറ്റി എന്നും പറയാം. ആരാണ് മയിലാടുംപറമ്പിൽ ജോയി? എന്താണ് അയാളെ തേടി കോഴിക്കോട് കൂരാച്ചുണ്ടിൽ നിന്ന് രണ്ട് പോലീസുകാർ എത്താൻ കാരണം? അവർക്ക് അയാളെ കണ്ടെത്താൻ കഴിയുമോ? തുടങ്ങിയ ചോദ്യങ്ങൾ ചിത്രത്തിലുടനീളം പ്രേക്ഷകർ ചോദിച്ചുകൊണ്ടേയിരിക്കും.

പച്ചത്തെറിയാണ് കഥാപാത്രങ്ങൾ അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കുന്നത്. കാട്ടിലെ ജീവിതം ഒരുപറ്റം മനുഷ്യരുടെ സ്വഭാവത്തിൽ വരുത്തിയ മാറ്റം കാണിക്കുകയാണ് ഉദ്ദേശിച്ചതെങ്കിലും ഇത്രയും ഉച്ചത്തിൽ ചെവിയിൽ വന്ന് പറയുന്നതുപോലുള്ള അസഭ്യം ആസ്വാദകർ എത്രത്തോളം ഉൾക്കൊള്ളും എന്നത് സംശയമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only