23 നവംബർ 2021

ട്രാവൻകൂർ ടൈറ്റാനിയത്തിൽ യന്ത്രത്തിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം
(VISION NEWS 23 നവംബർ 2021)




തിരുവനന്തപുരം: കൊച്ചുവേളി ട്രാവൻകൂർ ടൈറ്റാനിയത്തിൽ യന്ത്രത്തിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം.

ഇന്നലെ രാത്രി ആയിരുന്നു അപകടം. പേട്ട സ്വദേശി രഞ്ജിത്താണ് യന്ത്രത്തിൽ കുടുങ്ങി മരിച്ചത്. അപകടം നടന്നയുടൻ 34 വയസ്സുകാരനായ രഞ്ജിത്തിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

വലിയ തുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only