08 നവംബർ 2021

സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ്
(VISION NEWS 08 നവംബർ 2021)
മരുതോങ്കര: 80:20 ന്യൂനപക്ഷ ആനുകൂല്യ അനുപാതത്തിലുള്ള ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയ സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് വഞ്ചനാദിനം ആചരിച്ചു.

മരുതോങ്കര സെന്റ് മേരീസ് ഫൊറോന എ.കെ.സി.സി.യുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സംഗമം ഫൊറോന വികാരി റവ. ഫാ. ജോർജ്ജ് കളത്തൂർ ഉദ്ഘാടനം ചെയ്തു. അർഹമായ നീതി എല്ലാ ജനവിഭാഗങ്ങൾക്കും ഉറപ്പുവരുത്തേണ്ട സർക്കാർ ക്രൈസ്തവ സമുദായത്തോടു കാണിക്കുന്നത് അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു.  

എ.കെ.സി.സി. മേഖലാ പ്രസിഡൻറ് 
മനോജ് പുതുപ്പള്ളിതകിടിയേൽ,
മേഖല ട്രഷ. സജി പതാപറമ്പിൽ,
യൂണിറ്റ് പ്രസി. ജിന്റോ കുന്നിപ്പറമ്പിൽ, സിക്ര. റോയി ആന്ത്രോത്ത്, ബിജോയി നെല്ലരികയിൽ, ജസ്റ്റിൻ തായ്പുരയിടം, വിൽസൺ കൈതക്കുളം, മാത്തുക്കുട്ടി കൈതക്കുളം, തുടങ്ങിയവർ നേതൃത്വം നൽകി.

നടപടിയിൽ പ്രതിഷേധിച്ച് ഇടവകാംഗങ്ങൾ മുഖ്യമന്ത്രിക്ക് കത്തുകൾ അയച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only