08 നവംബർ 2021

രണ്ടാം വരവിനൊരുങ്ങി ഒല; വിൽപ്പന അടുത്തമാസം തുടങ്ങും
(VISION NEWS 08 നവംബർ 2021)
ബുക്കിങ്ങിലും വിൽപ്പനയിലും റെക്കോർഡുകൾ സൃഷ്ടിച്ച ഒല ഇലക്ട്രിക് സ്കൂട്ടറിന്റെ രണ്ടാം ഘട്ട വിൽപ്പന ഡിസംബർ 16 ന് തുടങ്ങും. രണ്ട് വേരിയന്റുകളിലായി എത്തിയ ഒലയുടെ പർച്ചേസ് വിൻഡോ ഡിസംബർ 16 ന് തുറക്കുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

എസ് വൺ, എസ് വൺ പ്രോ എന്നീ വേരിയന്റുകളിലായി ഓഗസ്റ്റ് 15 നാണ് ഒല ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ അവതരിപ്പിച്ചത്. എസ് വണ്ണിന്റെ അടിസ്ഥാന വില 99,999 രൂപയും എസ് വൺ പ്രോയ്ക്ക് 1.29 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. 

ബുക്കിങ് ആരംഭിച്ച് 48 മണിക്കൂറിൽ ഒരു ലക്ഷം ബുക്കിങ്ങുകൾ ലഭിച്ച് ഒല ചരിത്രം സൃഷ്ടിച്ചിരുന്നു. പിന്നീട് വിൽപ്പനയിലും സമാനമായ റെക്കോർഡ് സൃഷ്ടിക്കാൻ ഒലയ്ക്കായി. രണ്ട് ദിവസത്തെ വിൽപ്പനയിലൂടെ 1100 കോടി രൂപയാണ് ഒല നേടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only