07/11/2021

കളിക്കുന്നതിനിടെ ഏഴുവയസുകാരിയുടെ കൈ ഗ്രില്ലിന്റെ സ്വിച്ചില്‍ അമര്‍ന്നു; ലിഫ്റ്റ് ഷാഫ്റ്റില്‍ വീണ് ദാരുണാന്ത്യം
(VISION NEWS 07/11/2021)
മുംബൈ: കളിക്കുന്നതിനിടെ, ഫ്‌ലാറ്റിലെ ലിഫ്റ്റിന്റെ ഷാഫ്റ്റില്‍ വീണ് ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം. ഓടി കളിക്കുന്നതിനിടെ അബദ്ധത്തില്‍ ലിഫ്റ്റിന്റെ വാതിലിന്റെ സ്വിച്ചില്‍ അമര്‍ന്നതാണ് അപകടകാരണം. പെട്ടെന്ന് തന്നെ തുറന്ന വാതിലിലൂടെ പെണ്‍കുട്ടി ലിഫ്റ്റ് ഷാഫ്റ്റിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. 

ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മുംബൈ സിയോണ്‍ ബില്‍ഡിംഗിലെ നാലാമത്തെ നിലയിലെ താമസസ്ഥലത്ത് വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ഏഴുവയസ്സുള്ള ദിവ്യയാണ് മരിച്ചത്. കൂട്ടുകാരുമൊന്നിച്ച് കളിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഓടി കളിക്കുന്നതിനിടെ ലിഫ്റ്റ് ഡോറിന്റെ സ്വിച്ചില്‍ അറിയാതെ കൈ അമരുകയായിരുന്നു. 

കൈ കൊണ്ട് തള്ളി നീക്കുന്ന നിലയിലുള്ള ഗ്രില്‍ വാതിലാണ് പെട്ടെന്ന് തന്നെ തുറന്നത്. ഇതറിയാതെ കുട്ടി ലിഫ്റ്റ് ഷാഫ്റ്റിലേക്ക് വീഴുകയായിരുന്നു. 
കൂട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് എത്തിയ ബന്ധുക്കള്‍ ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. ശരീരത്തിലേറ്റ ഗുരുതല മുറിവുകളാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only