16 നവംബർ 2021

യുവതിയെ രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാർക്കെതിരെ പോലീസ് കേസെടുത്തത് പ്രതിയെ സംരക്ഷിക്കാൻ: യൂത്ത് കോൺഗ്രസ്.
(VISION NEWS 16 നവംബർ 2021)

താമരശ്ശേരി: താമരശ്ശേരിക്കടുത്ത അമ്പായത്തോട് നായകളുടെ കടിയേറ്റ യുവതിയെ രക്ഷിക്കാൻ ശ്രമിച്ച ഇരുപതോളം വരുന്ന  നാട്ടുകാർക്കെതിര താമരശ്ശേരി പൊലീസ് കേസെടുത്ത നടപടിയിൽ യൂത്ത് കോൺഗ്രസ് കൊടുവള്ളി  നിയോജകമണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
വളർത്തു നായകളുടെ കടിയേറ്റ യുവതിയെ രക്ഷിക്കാൻ ശ്രമിച്ചവർക്കെതിരെ വിവിധ സെക്ഷനുകൾ ചേർത്ത് താമരശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്  പ്രതിയെ സംരക്ഷിക്കുന്നത് വേണ്ടിയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. വീടുകളിൽ നായ്ക്കളെ വളർത്തുന്നതിനുവേണ്ട  യാതൊരു ലൈസൻസോ, മൃഗങ്ങളെ വളർത്തുന്നതിന്  ആവശ്യമായ പ്രതിരോധകുത്തിവെപ്പ് നടത്താതെയാണ് ഇദ്ദേഹം  നായ്ക്കളെ വളർത്തുന്നതന്നും യൂത്ത് കോൺഗ്രസ്  ആരോപിച്ചു.
നാട്ടുകാർക്കെതിരെ  എടുത്ത കേസ് ഉടൻ പിൻവലിക്കണമെന്ന്  യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് യൂത്ത് കോൺഗ്രസ് നേതൃത്വം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.…

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only