04 നവംബർ 2021

ടോയ്‌ലറ്റില്‍ പോകുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങൾ ?: എങ്കില്‍ ഇക്കാര്യം സൂക്ഷിക്കുക
(VISION NEWS 04 നവംബർ 2021)
ടോയ്‌ലറ്റില്‍ പോകുമ്പോൾ കെെയ്യിൽ ഫോൺ ഇല്ലെങ്കിൽ ചിലർക്ക് വലിയ ബുദ്ധിമുട്ടാണ്. ടോയ്‌ലറ്റില്‍ ഫോൺ കൊണ്ട് പോകുന്നത് നല്ല ശീലമല്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. കാരണം പെെൽസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്.

വാട്സാപ്പ് നോക്കാനും മെയിൽ ചെക്ക് ചെയ്യാനുമെല്ലാം ടോയ്‌ലറ്റില്‍ പോകുമ്പോൾ ഫോൺ ഉപയോ​ഗിക്കുന്നത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ക്ലിനിക്കൽ ഡയറക്ടർ ഓഫ് പേഷ്യന്റ്.ഇൻഫോമിലെ ഡോ. സാറാ ജാർവിസ് പറയുന്നത്. കൂടുതൽ സമയം ടോയ്‍ലറ്റിൽ ചെലവഴിക്കുന്നത് മലദ്വാരത്തിലെ ഞരമ്പുകളുടെ പ്രഷർ കൂടാൻ കാരണമാകുമെന്നും അദ്ദേഹം പറയുന്നു.

മൊബെെൽ ഫോൺ ടോയ്‌ലറ്റില്‍ ഉപയോ‌​ഗിക്കുമ്പോൾ മലദ്വാരത്തിന്റെ ഭിത്തികളിൽ കൂടുതൽ സമ്മർദം ഏൽപ്പിക്കുകയും ഇത് പൈൽസ്, ഫിഷേഴ്സ് എന്നിവയ്ക്ക് കാരണമാകുമെന്നും സാറാ വ്യക്തമാക്കി. ടോയ്‌ലറ്റില്‍ പോകുമ്പോൾ ഫോൺ മാത്രമല്ല പത്രവും പുസ്തകങ്ങളും കൊണ്ടു പോകുന്ന ശീലമുണ്ടെങ്കിൽ അത് മാറ്റിയെടുക്കണമെന്നും സാറാ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only