23 നവംബർ 2021

മലബാർ സമരം സ്വാതന്ത്രസമര ചരിത്രത്തിലെ രജതരേഖ- പ്രഫ. എ പി അബ്ദുൽ വഹാബ്
(VISION NEWS 23 നവംബർ 2021)കൊടുവള്ളി : മലബാർ സമരം നാല് നൂറ്റാണ്ട് കാലത്തോളം വൈദേശികാധിപത്യത്തിനെതിരെ മലബാറിലെ ജനങ്ങൾ ജാതി മതത്തിനതീതമായി തോളോട് തോൾ ചേർന്ന് നടത്തിയ സമരങ്ങളുടെ പര്യവസാനമായിരുന്നു എന്നും എന്നിട്ടും ഈ സമരത്തെ പൊതു സമൂഹത്തിനു മുമ്പിൽ അവമതിക്കാനുള്ള ശ്രമം ബോധപൂർവ്വം തുടരുകയാണെന്നും ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ്‌ പ്രഫ : എ പി അബ്ദുൽ വഹാബ് പ്രസ്താവിച്ചു. അതിന്റെ ഭാഗമായിട്ടാണ് സമരനായകരായ വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജി, ആലി മുസ്ലിയാർ അടക്കം മുന്നൂറിലേറെ ധീര യോദ്ധാക്കളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ ദേശീയ ചരിത്ര കൗൺസിലിന്റെ നേതൃത്വത്തിൽ സംഘപരിവാർ പരിപാടികൾ ആവിഷ്കരിച്ചു നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഐ എൻ എൽ കൊടുവള്ളി നിയോജക മണ്ഡലം കമ്മറ്റി നടത്തിയ മലബാർ സമരത്തിന്റെ നൂറാം വാർഷികാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രഫ :മുജീബ് റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി.അഡ്വ പി ടി എ റഹീം എംഎൽഎ ജനപ്രതിനിധികളായി രണ്ടുപതിറ്റാണ്ട് പൂർത്തിയാക്കിയ വായോളി മുഹമ്മദ്‌ മാസ്റ്റർ, റസിയ ഇബ്രാഹിം, നസീമ ജമാലുദ്ധീൻ എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. കോവിഡ്, രണ്ട് പ്രളയങ്ങൾ എന്നിവ ഉണ്ടായപ്പോൾ മികച്ച രീതിയിൽ സേവന പ്രവർത്തനം നടത്തിയ മില്ലത്ത് ബ്രിഗേഡ് പ്രവർത്തകരെ സംസ്ഥാന സെക്രെട്ടറിയേറ്റ് അംഗങ്ങളായ കോതൂർ മുഹമ്മദ്‌ മാസ്റ്റർ, പോക്കർ മാസ്റ്റർ എന്നിവർ മെഡൽ നൽകി ആദരിച്ചു.


നാലു യുവഡോക്ടർമാരെ സംസ്ഥാന സെക്രട്ടറിമാരായ സി പി നാസർ കോയ തങ്ങൾ, ഒ പി ഐ കോയ എന്നിവർ ആദരിച്ചു .എൻ കെ അസീസ്, സക്കരിയ എളേറ്റിൽ, ഒ പി റഷീദ് കരീം പുതുപ്പാടി, എ൦ പി മൊയ്തീൻ, പി ടി അസൈൻകുട്ടി, എൻ സി അസീസ്, മജീദ് പാലോളിത്താഴം, റിയാസ് വാവാട്, സീദ്ധീഖ് കാരാട്ട്പൊയിൽ, അലിഹംദാൻ, എന്നിവർ പ്രസംഗിച്ചു. 

മണ്ഡലം പ്രസിഡന്റ്‌ അബ്ദുല്ല കോയ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിക്ക് ജനറൽ സെക്രട്ടറി എം എസ് മുഹമ്മദ്‌ മാസ്റ്റർ സ്വാഗതവും വഹാബ് മണ്ണിൽ കടവ് നന്ദിയും പറഞ്ഞു.
തുടർന്ന് സമര ഗാനങ്ങളുടെ ആലാപനവും നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only