14 നവംബർ 2021

‘എന്റെ വീടിന് തീ പിടിച്ചേ, എന്റെ വീടിന് തീ പിടിച്ചേ’: വീട് കത്തുന്നത് ലൈവായി കാണിച്ച് വൈദികന്റെ എഫ്ബി ലൈവ്!
(VISION NEWS 14 നവംബർ 2021)
വാഷിങ്ടൺ: സ്വന്തം വീട് കത്തിയമരുമ്പോൾ ഫേസ്‌ബുക്കിൽ ലൈവ് വന്ന വൈദികന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.യുഎസിൽ ആണ് സംഭവം.സൗത്ത് കരോലിനയിലെ ഗ്രെയ്‌സ് കത്തീഡ്രൽ മിനിസ്ട്രീസ് സ്ഥാപകനായ സാമ്മി സ്മിത് എന്ന വൈദികനാണ് വീഡിയോയിലെ താരം. ‘എന്റെ വീടിന് തീ പിടിച്ചേ, എന്റെ വീടിന് തീ പിടിച്ചേ. വീട് കത്തുന്നത് എന്നെപ്പോലെ നിങ്ങളും കണ്ടുകൊണ്ടിരിക്കുകയാണ്’ എന്നാണ് സ്മിത് എഫ്ബി ലൈവിൽ പറയുന്നത്.
പശ്ചാത്തലത്തിൽ വീടിന്റെ രണ്ടാം നില മുഴുവൻ തീ പടരുന്നത് കാണാനാകും. തീയണച്ച ശേഷം വൈദികൻ വീണ്ടും എബി ലൈവിൽ വന്ന് രക്ഷാ ദൗത്യത്തിൽ പങ്കാളികളായവർക്ക് നന്ദി പറഞ്ഞു. ആളപായം ഇല്ലാത്തതിൽ ദൈവത്തിനുള്ള നന്ദിയും അറിയിച്ചു. ‘നിങ്ങൾക്കറിയാമോ ദൈവം എല്ലാം ചെയ്യും. ചിലപ്പോൾ നമുക്ക് അവന്റെ ചെയ്തികൾ മനസ്സിലാകില്ല’ – സാമ്മി കൂട്ടിച്ചേർത്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only