04 നവംബർ 2021

നെല്ലിക്ക ഉപയോ​ഗിച്ച് മുടികൊഴിച്ചിലും അകാലനരയും എളുപ്പത്തിൽ അകറ്റാം
(VISION NEWS 04 നവംബർ 2021)
പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും കലവറയാണ് നെല്ലിക്ക. വിറ്റമിന്‍ സി അഥവാ സിട്രസ് കണ്ടന്റ് ഏറ്റവും കൂടുതലടങ്ങിയിരിക്കുന്നതും നെല്ലിക്കയിലാണ്. വിറ്റമിന്‍ ബി, ഇരുമ്പ്, കാല്‍സ്യം, ഫൈബര്‍ എന്നിവയും നെല്ലിക്കയിലുണ്ട്.

പശുവിന്‍ നെയ്യില്‍ നെല്ലിക്കാചൂര്‍ണം കലര്‍ത്തി കഴിച്ചാല്‍ ഹൈപ്പര്‍ അസിഡിറ്റിക്ക് ശമനം ലഭിക്കും. നെല്ലിക്കാനീര് എള്ളെണ്ണയില്‍ കാച്ചി തലയില്‍ തേച്ചുകുളിച്ചാല്‍ മുടികൊഴിച്ചിലും അകാലനരയും അകറ്റും.

ചര്‍മ്മത്തിലെ ചുളിവുകളകറ്റി ചര്‍മ്മത്തെ സംരക്ഷിക്കാൻ നെല്ലിക്കയിട്ട് തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. പച്ചമഞ്ഞളിന്റെ പൊടിയും നെല്ലിക്കാനീരും പാലില്‍ ചേര്‍ത്ത് രാവിലെ കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കും.

ശരീരവേദന, ബലക്ഷയം, വിളര്‍ച്ച എന്നിവയ്ക്ക് ശര്‍ക്കരയില്‍ നെല്ലിക്ക ചേര്‍ത്ത് കഴിക്കുന്നത് നല്ലൊരു പരിഹാരമാണ്. നെല്ലിക്കയുടെ നീര് തേനില്‍ ചേര്‍ത്ത് കണ്ണില്‍ പുരട്ടുന്നത് കണ്ണിലെ ചൊറിച്ചിലിനും അലര്‍ജികള്‍ക്കും ഫലപ്രദമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only