08 നവംബർ 2021

മരുമകളെയും പേരക്കുട്ടിയെയും വെട്ടിപ്പരിക്കേൽപ്പിച്ച് ഗൃഹനാഥൻ തൂങ്ങിമരിച്ചു
(VISION NEWS 08 നവംബർ 2021)
വയനാട് പുൽപ്പള്ളിയിൽ മദ്യലഹരിയിൽ മരുമകളെയും പേരക്കുട്ടിയെയും വെട്ടിപ്പരിക്കേൽപ്പിച്ചശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. പാറക്കടവ് മംഗലത്ത് വിജയനാണ് (65) ആത്മഹത്യ ചെയ്തത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു ആക്രമണം നടന്നതെങ്കിലും ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഇയാളെ സ്വന്തം കൃഷിയിടത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

മകൻ ഗിരീഷിന്റെ ഭാര്യ സൗമ്യ (38), സൗമ്യയുടെ മകൻ ഗ്രീഷ്ണവ് (11) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വയനാട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം വിജയനെ കാണാതായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാനന്തവാടി വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭാര്യ: മേരി. മറ്റുമക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: സജി, ബിനേഷ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only