08 നവംബർ 2021

സിറാജ് ഫ്‌ളൈഓവർ പദ്ധതി പഠനം നടത്തി ആശങ്കകൾ പരിഹരിച്ചു നടപ്പിലാക്കണം- സർവ്വകക്ഷി യോഗം
(VISION NEWS 08 നവംബർ 2021)കൊടുവള്ളി-
ഒട്ടെറെ ആശങ്കകൾ നിലനിൽക്കുന്നതും പഠന രീതിയിലെ അപാകതകൾ പരിഹരിച്ചും പദ്ധതി വിശകലനം നടത്തി സാമൂഹ്യ ആഘാത പഠനവും പരിതസ്ഥിതി ആഘാത പഠനവും കുറ്റമറ്റ രീതിയിൽ നടത്തി ഇരകൾക്കും കൊടുവള്ളിയിലെ പൊതു സമൂഹത്തിനും ബോധ്യപ്പെടുത്തിയതിനു ശേഷം നടപ്പാക്കണമെന്ന് സിറാജ് ഫ്‌ളൈഓവർ പദ്ധതിയെ കുറിച്ച് കൊടുവള്ളിയിൽ നടന്ന സർവകക്ഷി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു .
യോഗം മുൻസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു .സിറാജ് ഫ്‌ളൈഓവർ ആക്ഷൻ കമ്മിറ്റി ചെയർമാൻ പ്രൊഫ ഒ .കെ .മുഹമ്മദലി അധ്യക്ഷനായിരുന്നു .പി ടി മൊയ്ദീൻകുട്ടി മാസ്റ്റർ മോഡറേറ്ററായി .KGSMA സംസ്ഥാന ജനറൽ സെക്രട്ടറി കെ .സുരേന്ദ്രൻ പദ്ധതി വിശകലനം നടത്തി .വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ചു അബ്ദുഹാജി ,സി പി റസാഖ് ,ശറഫുദ്ധീൻ ,റഹീം മാസ്റ്റർ ,ഒ പി റഷീദ് ,പി ടി സദാശിവൻ ,സിദ്ധീഖ് പി പി ,കോതൂര് മുഹമ്മദ് മാസ്റ്റർ ,സിയ്യാലി വള്ളിക്കാട് ,പി ടി അസൈൻകുട്ടി എന്നീവർ സംസാരിച്ചു .കെ .വി .വി .ഇ .എസ് കൊടുവള്ളി യൂണിറ്റ് പ്രസിഡന്റ് പി ടി എ ലത്തീഫ് സ്വാഗതവും ആക്ഷൻ കമ്മിറ്റി കൺവീനർ റഷീദ് അനുഗ്രഹ നന്ദിയും പറഞ്ഞു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only