18 നവംബർ 2021

കോഴിക്കോട് അത്തർ പാക്കിംഗ് യൂണിറ്റിൽ തീപിടുത്തം
(VISION NEWS 18 നവംബർ 2021)
കോഴിക്കോട്: വെളളിപറമ്പ് കീഴ്മാട് അത്തറ് പാക്കിംഗ് യൂണിറ്റിൽ തീപിടുത്തം. ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന പാക്കിംഗ് യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്. സമീപത്തെ വീട്ടമ്മയാണ് കെട്ടിടത്തിൽനിന്ന് തീ ഉയരുന്നത് ആദ്യം കണ്ടത്. 

തുടർന്ന് നാട്ടുകാർ
അഗ്നിശമ്ന സേനയെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ വെളളിമാടുകുന്നു നിന്ന് അഗ്നിശമ്ന സേനയെത്തി തീ അണച്ചു. അത്തറ് കുപ്പികളും ജനൽ ചില്ലുകളും പൊട്ടിത്തെറിച്ച നിലയിലാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

തീപിടുത്തത്തിൽ നിരവധി അത്തർ കുപ്പികൾ പൊട്ടിത്തെറിച്ചു. പ്രദേശത്ത് അത്തറിൻ്റെ രൂക്ഷമായ ഗന്ധമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only