17 നവംബർ 2021

അടുത്ത് പോയാൽ അപകടം ഉറപ്പ്..!! മരണ മരം എന്നറിയപ്പെടുന്ന വൃക്ഷത്തെ കുറിച്ച് അറിയാമോ..?
(VISION NEWS 17 നവംബർ 2021)
ലോകത്തെ ഏറ്റവും അപകടകാരിയായ വൃക്ഷത്തെ കുറിച്ച് അറിയാമോ..? മരണത്തിന്റെ മരം എന്ന് വിളിക്കപ്പെടുന്ന മഞ്ചിനീൽ ആണ് ഈ വിശേഷണം നേടിയ വൃക്ഷം. മരണത്തിന്റെ മരം എന്നറിയപ്പെടുന്ന ഈ വൃക്ഷം പേര് സൂചിപ്പിക്കും പോലെ മരണത്തിന്റെ വ്യാപാരികളാണ്.മഴക്കാലത്ത് അതിനടിയിൽ നിൽക്കുന്നത് പോലും ചർമ്മത്തിൽ പൊള്ളലുണ്ടാക്കും. മരത്തിൽ നിന്നുള്ള പഴങ്ങൾ കഴിച്ചാൽ ആന്തരിക രക്തസ്രാവം വരെ സംഭവിക്കാം. അത്രയും അപകടകാരികളാണ് അവ.

കരീബിയ, അമേരിക്ക എന്നിവിടങ്ങളിലെ തീരദേശ ബീച്ചുകളിലാണ് സാധാരണയായി മഞ്ചിനീൽ കണ്ടുവരുന്നത്. ഏകദേശം 50 അടി ഉയരത്തിൽ വരെ ഇത് വളരുന്നു. പാലുപോലെ മരത്തിന്റെ കറ കട്ടിയുള്ളതും, വിഷമയവുമാണ്. മരത്തിന്റെ പുറംതൊലിയിലും, ഇലകളിലും, പഴങ്ങളിലും ഈ കറ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മവുമായി സമ്പർക്കം പുലർത്തിയാൽ കഠിനമായ പൊള്ളലേക്കുമ്പോൾ ഉണ്ടാകുന്നത് പോലുള്ള കുമിളകൾക്ക് കാരണമാകും. 

മരത്തിന്റെ കറയിൽ നിരവധി വിഷവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് പോലും ലോകത്തിലെ ഏറ്റവും വിഷലിപ്തമായ വൃക്ഷമായി മഞ്ചിനീലിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. തീർത്തും മാരകമായ വൃക്ഷത്തിന് സമീപം മിക്കവാറും അപായസൂചനകളും, മുന്നറിയിപ്പ് ബോർഡുകളും കാണാം. 

ഇത്രയൊക്കെ കഷ്ടപ്പെട്ട് പിന്നെ എന്തിനാ അതിനെ വളർത്തുന്നത്, വെട്ടികളഞ്ഞൂടെ എന്ന് ചിന്തിക്കുന്നവരുണ്ടാകും. എന്നാൽ, പ്രാദേശിക ആവാസവ്യവസ്ഥകളിൽ വിലപ്പെട്ട പങ്ക് വഹിക്കുന്ന അതിനെ അങ്ങനെ എളുപ്പം മുറിച്ച് കളയാൻ സാധിക്കില്ല. കരീബിയൻ കടലിലെ തിരമാലകൾ മൂലമുണ്ടാകുന്ന മണ്ണൊലിപ്പ് തടയാൻ ഇത് സഹായകമാണ്. മഞ്ചിനീൽ മരം കത്തിച്ചതിന്റെ പുക കണ്ണ് വീക്കത്തിനും, താൽക്കാലിക അന്ധതയ്ക്കും കാരണമാകുമെന്ന് കരുതുന്നു. പുക ശ്വസിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ പിന്നെ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only