17 നവംബർ 2021

വളർത്തു നായയുടെ കടിയേറ്റ സംഭവം; പോലീസിന്റെ തെറ്റായ നടപടി അവസാനിപ്പിക്കണം, എം.എൽ.എയുടെ ഇടപ്പെടൽ സ്വാഗതാർഹം: മുസ്ലിം യൂത്ത് ലീഗ്
(VISION NEWS 17 നവംബർ 2021)
താമരശ്ശേരി: വളർത്തു നായയുടെ അക്രമത്തിൽ നിന്ന് അമ്പായത്തോട് സ്വദേശിനിയായ സഹോദരിയുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി തുനിഞ്ഞിറങ്ങിയ സഹോദരങ്ങൾക്കെതിരെ അന്യായമായി കേസെടുത്ത നടപടിയിൽ നിന്ന് പോലീസ് പിന്മാറണമെന്ന് പള്ളിപ്പുറം - വാടിക്കൽ ടൗൺ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു. ടൗൺ മുസ്ലിം ലീഗ് ഓഫീസിൽ ചേർന്ന യൂണിറ്റ് എക്സികുട്ടീവ് യോഗം നൗഫീഖ് വാടിക്കലിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി നദീറലി ഉദ്ഘാടനം ചെയ്തു. അശ്രദ്ധയോടെ നായകളെ പുറത്ത് വിട്ട ആൾക്ക് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചതിലൂടെ പോലീസിന്‌മേൽ ഉയർന്ന സംശയങ്ങൾ ശരിവെക്കുന്നതാണ് രക്ഷകരായ നാട്ടുകാർക്കെതിരെ കേസെടുത്തതിലൂടെ തെളിഞ്ഞതെന്ന് യോഗം കുറ്റപ്പെടുത്തി. പോലീസ് നടപ്പടിക്കെതിരെ എം.എൽ എ. ഡോ: എം.കെ മുനീർ സാഹിബിന്റെ ഇടപ്പെടലിനെ പ്രശംസിക്കുകയും പൂർണ്ണ പിന്തുണ അറീക്കുകയും ചെയ്തു.
ഷംസു കെ.കെ, വി.സി അഷ്റഫ്,ഷമീർ ഓനി, ബിൻസാജ്, അംനാൻ എന്നിവർ പ്രസംഗിച്ചു.
കെ.പി.നിയാസ്,ബസ്സിം, നിഹാൽ നിച്ചു , എ.കെ സിജാദ്, അജി, നൗഷിൽ, മനു, മിദ്ലാജ് തുടങ്ങിയവർ സംബന്ധിച്ചു. മൻസൂർ ഒതയോത്ത് സ്വാഗതവും ബാസിത്ത് കെ.കെ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only