12 നവംബർ 2021

മ​ഴ തു​ട​രു​ന്നു; ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് തുറക്കാൻ സാധ്യത
(VISION NEWS 12 നവംബർ 2021)
ഇ​ടു​ക്കി: വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് തു​റ​ന്നേ​ക്കും.

2938.38അ​ടി​യാ​ണ് അ​ണ​ക്കെ​ട്ടി​ന്‍റെ നി​ല​വി​ലെ ജ​ല​നി​ര​പ്പ്. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യി ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ ശ​നി​യാ​ഴ്ച​യോ ഞാ​യ​റാ​ഴ്ച​യോ തു​റ​ന്നേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

100 ക്യൂ​മെ​ക്‌​സ് വ​രെ നി​യ​ന്ത്രി​ത അ​ള​വി​ല്‍ ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി വി​ടു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഡാം ​തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ താ​ഴെ താ​മ​സി​ക്കു​ന്ന​വ​രും പെ​രി​യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only