08 നവംബർ 2021

നോട്ട് നിരോധനത്തിന് അഞ്ചാണ്ട്
(VISION NEWS 08 നവംബർ 2021)
രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയിട്ട് ഇന്ന് 5 വർഷം. 2016 നവംബര്‍ എട്ടാം തീയതിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അന്ന് നിലവിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരോധിച്ചത്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം ഇല്ലാതാക്കാനും പണരഹിത സമ്പദ് വ്യവസ്ഥയിലേക്കുള്ള മാറ്റം സാധ്യമാക്കാനും വ്യാജ കറന്‍സികള്‍ ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് നോട്ട് നിരോധനം നടപ്പിലാക്കിയത്.

എന്നാൽ 5 വർഷം കഴിയുമ്പോൾ പൊതുജനങ്ങളുടെ പക്കലുള്ള കറൻസിയുടെ ആകെ മൂല്യത്തിൽ 57.48% വർധനയുണ്ടായെന്നാണ് റിസർവ് ബാങ്കിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഒക്ടോബർ 8 വരെയുള്ള കണക്കു പ്രകാരം പൊതുജനങ്ങൾ തമ്മിൽ വിനിമയം ചെയ്യുന്ന കറൻസിയുടെ മൂല്യം 28.30 ലക്ഷം കോടി രൂപയാണ്. നോട്ട് നിരോധനം നടന്ന 2016 നവംബർ ആദ്യ വാരം ഇത് 17.97 ലക്ഷം കോടി രൂപയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only