12 നവംബർ 2021

ഇരട്ട ന്യൂനമര്‍ദം; അതിശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
(VISION NEWS 12 നവംബർ 2021)സംസ്ഥാനത്ത് ഇരട്ട ന്യൂനമര്‍ദത്തിന്റെ ഫലമായി തിങ്കളാഴ്ച വരെ അതിശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആന്‍ഡമാന്‍ കടലില്‍ രൂപം കൊണ്ടിട്ടുളള ന്യൂന മര്‍ദം ശക്തി പ്രാപിക്കുന്നതാണ് കേരളത്തില്‍ മഴ ശക്തമാകാന്‍ കാരണം.

മുന്നറിയിപ്പിനെ തുടര്‍ന്ന് ആറ് ജില്ലകളില്‍ നാളെയും മറ്റന്നാളും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.നാളെ തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട,ആലപ്പുഴ കോട്ടയം, ഇടുക്കി ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട മുതല്‍ ഇടുക്കി വരെയുള്ള 5 ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട്.

ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. ഇന്ന് മുതല്‍ ഞായറാഴ്ച വരെ കേരളതീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only