23 നവംബർ 2021

കൊടുവള്ളിയിലെ വ്യാപാരികൾ വികനത്തിന് എതിരല്ല.
(VISION NEWS 23 നവംബർ 2021)കൊടുവള്ളി ഫ്ലൈ ഓവർ കം അണ്ടർപാസ് പദ്ധതി നടപ്പിലാക്കുന്നതിന് വ്യാപാരികൾ എതിരാണ്
എന്ന തരത്തിൽ പൊതുജനങ്ങളേയും അധികാരികളേയും തെറ്റിദ്ധരിപ്പിക്കും വിധമുള്ള വാർത്ത അടിസ്ഥാനരഹിതമാണെന്നും 
കൊടുവള്ളിയിലെ വികസനത്തിന് വ്യാപാരി സമൂഹം എതിരല്ല എന്നും കൊടുവള്ളി മർച്ചൻ്റ്സ് അസോസിയേഷൻ പ്രസ്താവനയിൽ 
പറഞ്ഞു. 

കൊടുവള്ളി ടൗണിൽ അനുദിനം 
വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനു വേണ്ടി നിലവിൽ 
സർക്കാറിൻ്റെ പരിഗണനയിലുള്ള കിഫ്ബി പദ്ധതി നഷ്ടപ്പെട്ടു പോവാത്ത വിധം
നടപ്പിലാക്കി കൊടുവള്ളിയിലെ ഗതാഗതക്കുരുക്ക് എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ബന്ധപ്പെട്ടവരോട് കൊടുവള്ളി മർച്ചൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

കുടിഴൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് മതിയായ നഷ്ട പരിഹാരങ്ങൾ നൽകി പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

പ്ലാസ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ഒ.കെ. നജീബ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് സി.പി.ഫൈസൽ അദ്ധ്യക്ഷത വഹിച്ചു.
സി.പി. റസാഖ് , എൻ.വി. നൂർ മുഹമ്മദ്, അക്ഷയ നസീർ മാസ്റ്റർ, വർണ്ണന ഉമ്മർ ഹാജി, ഒ.പി. റസാഖ്, എൻ.ടി. ഹനീഫ, എ.വൺ മൂസ്സ, അമീൻ കാരാട്ട്, അബ്ദുസമദ് കെ.പി, ബിച്ചി പറക്കുന്ന്, ഷാജി സുവർണ്ണ, അൻവർ യു.കെ.
എന്നിവർ സംസാരിച്ചു.
ട്രഷറർ സി.ടി. ഖാദർ നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only