15 നവംബർ 2021

നെഹ്റു അനുസ്മരണവും ശിശുദിനാഘോഷവും
(VISION NEWS 15 നവംബർ 2021)വേനപ്പാറ: വേനപ്പാറ ലിറ്റിൽ ഫ്ലവർ യൂ. പി. സ്കൂളിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഫാ. സൈമൺ കിഴക്കേകുന്നേൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മുക്കം നഗരസഭാ കൗൺസിലർ ശ്രീ. വേണു കല്ലുരുട്ടി ശിശുദിനസന്ദേശം നൽകി. 
ക്വിസ് മത്സരങ്ങൾ, ശിശുദിന പോസ്‌റ്റർ തയ്യാറാക്കൽ, ചിത്രരചന, പ്രസംഗം, രാജ്യത്തെക്കുറിച്ചും ചാച്ചാജിയെക്കുറിച്ചുള്ള അറിവുകൾ പങ്ക് വെക്കൽ, ചാച്ചാജിക്ക് കത്ത് എഴുതൽ തുടങ്ങി മത്സര പരിപാടികളിൽ കുട്ടികൾ വാശിയോടെ പങ്കെടുത്തു. കുട്ടികൾക്കായി മധുര പലഹാര വിതരണവും നടത്തി. ശിശുദിന ആഘോഷപരിപാടികൾക്ക് സിസ്റ്റർ ജയ്സി, വിനി കെ ജോർജ് എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only