19 നവംബർ 2021

എസ്.ബി.ഐ.കൊടുവള്ളി ശാഖ വാർഷികം ആഘോഷിച്ചു
(VISION NEWS 19 നവംബർ 2021)


കൊടുവള്ളി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊടുവള്ളി ശാഖ 51-ാം വാർഷികം ആഘോഷിച്ചു. കൊടുവള്ളി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡൻറ് മക്കാട്ട് മാധവൻ നമ്പൂതിരി നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.ബി.ഐ. കൊടുവള്ളി ശാഖ മാനേജർ എം.ശിവരാജ് അധ്യക്ഷനായി. ബാങ്കിന്റെ തുടക്കം മുതലുള്ള ഇടപാടുകാരൻ കൂടിയായ മക്കാട്ട് മാധവൻ നമ്പൂതിരിയെ ബാങ്ക് മാനേജർ പൊന്നാടയണിയിച്ച് ആദരിച്ചു. വള്ളിക്കാട്ട് മുഹമ്മദ് ഷമീം, അനൂപ് ബാലഗോപാൽ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only