24/11/2021

രാജ്യാന്തര വിമാന സർവീസുകൾ ഈ വർഷാവസാനത്തോടെ സാധാരണ നിലയിലാകും: കേന്ദ്ര സർക്കാർ
(VISION NEWS 24/11/2021)
ഡൽഹി: രാജ്യാന്തര വിമാന സർവീസുകൾ ഈ വർഷാവസാനത്തോടെ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യോമയാന മന്ത്രാലയ സെക്രട്ടറി രാജീവ് ബൻസാൽ. രാജ്യാന്തര വിമാന സർവീസുകൾ സാധാരണ നിലയിലാക്കുന്നതിനുള്ള പ്രവർത്തനങ്ങള്‍ സർക്കാർ വിലയിരുത്തുകയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നേരത്തെ വ്യക്തമാക്കിയിരുന്നു.

സാധാരണ നിലയിലേക്കു മടങ്ങാൻ കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നുണ്ടെന്നും ചില യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കോവിഡിന്റെ പുതിയ തരംഗത്തിനെതിരെ ജാഗ്രത പാലിക്കാൻ നടപടികൾ കൈക്കൊള്ളുമെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് എല്ലാ രാജ്യാന്തര വിമാനങ്ങളും അവശ്യ സർവീസുകൾ ഒഴികെയുള്ള സർവീസുകൾ കഴിഞ്ഞ മാർച്ചിൽ നിർത്തലാക്കിയിരുന്നു. പിന്നീട്, കോവിഡ് കേസുകളുടെ എണ്ണം കുറയുകയും കോവിഡ് വാക്സിനേഷൻ വർധിക്കുകയും ചെയ്തതോടെ ‘എയർ ബബിൾ’ ക്രമീകരണത്തിന്റെ അടിസ്ഥാനത്തിൽ ‍മറ്റു രാജ്യങ്ങളുമായി ചർച്ച ചെയ്ത് ഇളവു നൽകുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only