14 നവംബർ 2021

ഹനുമാൻ വിഗ്രഹത്തിന്‍റെ കാലിൽ തൊട്ട്​ നമസ്​കരിച്ചശേഷം ക്ഷേത്രത്തിലെ പണപ്പെട്ടി കവർന്നു -വിഡിയോ വൈറൽ
(VISION NEWS 14 നവംബർ 2021)




മഹാരാഷ്​ട്രയിലെ താനെയിൽ ഹനുമാൻ ക്ഷേത്രത്തി​ൽ മോഷണം. ഹനുമാൻ വിഗ്രഹത്തിന്‍റെ കാലിൽ തൊട്ട്​ നമസ്​കരിക്കുകയും പ്രാർഥിക്കുകയും ചെയ്​ത ശേഷമായിരുന്നു മോഷണം. മോഷ്​ടാവിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.

താനെയിലെ ഖോപത്​ പ്രദേശത്തെ ഹനുമാൻ ക്ഷേത്രത്തി​ൽ നവംബർ ഒമ്പതിനായിരുന്നു സംഭവം. ക്ഷേത്രത്തിന്‍റെ വാതിൽ പൊളിച്ച്​ മോഷ്​ടാവ്​ അകത്തുകടക്കുകയായിരുന്നു. ശേഷം പണപ്പെട്ടിയിൽനിന്ന്​ 1000 രൂപ കവർന്നു. വിഡിയോയിൽ മോഷ്​ടാവ്​ ക്ഷേത്രത്തിനകത്ത്​ പ്രവേശിക്കുന്നതും വിഗ്രഹത്തിന്‍റെ കാലിൽ തൊട്ട്​ നമസ്​കരിക്കുന്നതും കാണാനാകും.

മോഷണത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ശനിയാഴ്ച നൗപദ പൊലീസ്​ പ്രതിയെ പിടികൂടി. ഇയാളിൽനിന്ന്​ മോഷണം പോയ പണം കണ്ടെടുത്തതായി പൊലീസ്​ പറഞ്ഞു. ക്ഷേത്ര മേൽ​േനാട്ടക്കാരന്‍റെ പരാതിയിൽ ​െപാലീസ്​ കേസെടുത്തത്​.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only