23 നവംബർ 2021

ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ ലോറിക്ക് തീപിടിച്ചു
(VISION NEWS 23 നവംബർ 2021)മുക്കം: ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ ലോറിക്ക് തീപിടിച്ചു. എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിലെ മുക്കത്തിനടുത്ത് ഓട തെരുവില്‍ വെച്ചാണ് ലോറിക്ക് തീപിടിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. 

തീ പിടിച്ച വിവരം അറിഞ്ഞതോടെ ഡ്രൈവര്‍ മുക്കം ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണക്കുകയുമായിരുന്നു. ലോറിയുടെ പുറകുവശത്തുള്ള ടയര്‍ ഉള്‍പ്പെടെയുള്ള ഭാഗമാണ് കത്തിയത്. 

ഫയര്‍ഫോഴ്‌സിന് സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തമാണ് ഒഴിവായത്. അപകടസമയത്ത് ഡ്രൈവറാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്. മുക്കം സ്റ്റേഷന്‍ ഓഫീസര്‍ വിജയന്‍ നടുത്തൊടി കയ്യിലിന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only