27/11/2021

സോഫ്​റ്റ്​വെയർ എൻജിനീയറായ ട്രാൻസ്​​െജൻഡർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
(VISION NEWS 27/11/2021)
കൊച്ചി: കാക്കനാട്ടെ സോഫ്റ്റ്‌വെയർ എൻജിനീയറായ ട്രാൻസ്‌ജെൻഡർ ആലുവയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ. ശനിയാഴ്ച പുലർച്ചെയാണ് പുളിഞ്ചുവട് റെയിൽവേ ട്രാക്കിൽ തൃശൂർ ഊരകം ചിറ്റങ്ങേര പറമ്പിൽ താഹിറയുടെ മൃതദേഹം കണ്ടെത്തിയത്​.

അടുത്തിടെ താഹിറയുടെ ഉറ്റസുഹൃത്ത് വാഹനാപകടത്തിൽ മരണമടഞ്ഞിരുന്നു. ഇതിന്‍റെ ദു:ഖത്തിലായിരുന്നു ഇവരെന്ന് പറയപ്പെടുന്നു.

സമൂഹത്തിന്‍റെ രണ്ട്​ വ്യത്യസ്​തതലങ്ങളിൽ നിൽക്കുന്ന ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ളു​ടെ ജീ​വി​തം പ​റ​യു​ന്ന ഹ്ര​സ്വ​ചി​ത്ര​ത്തി​ന്‍റെ സംവിധായകയായും അഭിനയത്രിയായും താഹിറ എത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only