04 നവംബർ 2021

മണി ഹീസ്റ്റ് അഞ്ചാം സീസൺ: രണ്ടാം ഭാഗത്തിൻറെ ട്രെയ്‌ലർ റിലീസ് ചെയ്തു
(VISION NEWS 04 നവംബർ 2021)
വെബ്‌സീരിസ്‌ മണി ഹീസ്റ്റിൻറെ അഞ്ചാമത്തെയും അവസാനത്തെയും ഭാഗത്തിൻറെ പുതിയ ട്രെയ്‌ലർ റിലീസ് ചെയ്തു. . നെറ്റ്​ഫ്ലിക്​സിൽ സ്​ട്രീം ചെയ്യുന്ന സ്​പാനിഷ്​ സീരീസിൻറെ അഞ്ചാം സീസൺ രണ്ട്​ ഭാഗങ്ങളായിട്ടാണ്​ റിലീസ്​ ചെയ്യുന്നത്​. ആദ്യത്തെ ഭാഗം സെപ്​തംബർ മൂന്നിന് റിലീസ് ആയി. രണ്ടാം ഭാഗം ഡിസംബർ മൂന്നിന് എത്തും. രണ്ട് വോള്യങ്ങളിലും അഞ്ച്​ വീതം എപിസോഡുകളാണ് ഉള്ളത്.

സീരീസിലെ ഇതുവരെ റിലീസ്​ ചെയ്​ത എല്ലാ സീസണുകളേക്കാളും വലിയ ബജറ്റിൽ ചിത്രീകരിച്ചിരിക്കുന്ന അഞ്ചാം സീസൺ ഉദ്വേഗജനകവും സംഘർഷഭരിതവുമായിരിക്കും എന്നാണ്​ അണിയറ പ്രവർത്തകരുടെ അവകാശവാദം.

അലെക്​സ്​ പിന സംവിധാനം ചെയ്​ത ഈ സീരീസ്​ സ്​പെയിനിലെ ആൻറിന 3 ചാനലിൽ ആണ് ആദ്യം റിലീസ്​ ചെയ്​തത്​. ആദ്യ രണ്ട്​ സീസണുകൾ ചാനലിലാണ്​ പുറത്തിറങ്ങിയത്​. മൂന്നാം സീസൺ മുതൽ ഇങ്ങോട്ട്​ നെറ്റ്​ഫ്ലിക്​സ് ഒറിജനൽസായാണ്​ മണി ഹീസ്റ്റ്​ ​എത്തിയത്​. പ്രധാന കഥാപാത്രമായ പ്രൊഫസറിനെ അവതരിപ്പിച്ചത്​ അൽവാരോ മോർട്ടെയാണ്ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only