07 നവംബർ 2021

പ്രമേഹം നിയന്ത്രിക്കാൻ ഈ ഭക്ഷണങ്ങൾ പതിവാക്കുക
(VISION NEWS 07 നവംബർ 2021)
ബാധിച്ചു കഴിഞ്ഞാൽ ജീവിതത്തെ അപ്പാടെ തകർത്തു കളയാൻ തക്ക ഭീകരമാണ് ഡയബെറ്റിക്സ്. ദിനം പ്രതി പ്രമേഹരോഗികള്‍ കൂടിക്കൊണ്ടിരിക്കുകയാണ് നമുക്ക് ചുറ്റും. മരുന്നുകൾ അനേകം ഉണ്ടെങ്കിലും ഭക്ഷണത്തിൽ വരുത്തുന്ന മാറ്റമാണ് പ്രമേഹത്തെ പ്രതിരോധിക്കാനുള്ള ഏക മാർഗ്ഗം. ചില പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹത്തിന് നല്ലതാണ്.

കുറഞ്ഞ ജിഐ അതായത് ഗ്ലൈസെമിക് ഇന്‍ഡക്‌സ് ഉള്ള ഇവ നാരുകളാല്‍ സമ്പന്നമാണ്. ഉയര്‍ന്ന ഗ്ലൈസെമിക് ഇന്‍ഡക്സ് ഉള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം വര്‍ദ്ധിക്കുന്നു. അതുകൊണ്ടുതന്നെ പ്രമേഹരോഗികള്‍ കുറഞ്ഞ ജിഐ ഭക്ഷണം കഴിക്കണം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കില്ലെന്ന് പഠനങ്ങൾ പറയുന്നു.

നാരുകള്‍, വിറ്റാമിന്‍ എ, സി, കെ എന്നിവയാല്‍ സമ്പന്നമാണ് ബ്രൊക്കോളി. ബ്രോക്കോളിയുടെ ജിഐ സൂചിക 10 ആണ്. ഇത് കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് ഗുണം ചെയ്യും. തക്കാളിയില്‍ ക്രോമിയം (Chromium) കാണപ്പെടുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. തക്കാളിയുടെ ഗ്ലൈസെമിക് സൂചിക 15 ആണ്.

മധുരക്കിഴങ്ങില്‍ പ്രോട്ടീന്‍, നാരുകള്‍, ഇരുമ്പ്, കാല്‍സ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗികള്‍ക്ക് ഇത് ഗുണം ചെയ്യും. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റുകളാലും സമ്പുഷ്ടമാണ്. ഇതുകൂടാതെ ചെറുപയര്‍, കോളിഫ്ലവര്‍, വഴുതന, ചീര എന്നിവ കഴിക്കുന്നതും ഗുണം ചെയ്യും.

കൃത്യമായ പരിപാലനം ഇല്ലെങ്കിൽ പ്രമേഹം വലിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. അതുകൊണ്ട് തന്നെ ഏറ്റവുമധികം ഭയക്കേണ്ട രോഗങ്ങളിൽ ഒന്നാണ് പ്രമേഹം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only