14 നവംബർ 2021

ദുൽഖർ ചിത്രം കുറിപ്പിലെ പുതിയ ഗാനം പുറത്തിറങ്ങി
(VISION NEWS 14 നവംബർ 2021)
കോവിഡ് പശ്ചാത്തലത്തില്‍ അടഞ്ഞുകിടന്ന സംസ്ഥാനത്തെ തീയേറ്ററുകളെല്ലാം തുറന്നു. ആദ്യ റിലീസിനായി ഹോളിവുഡ് ചിത്രങ്ങളും, തമിഴ് ചിത്രങ്ങളും എത്തിയ ശേഷം കുറുപ്പ് 12ന് കേരളത്തിൽ റിലീസ് ചെയ്തു. ആദ്യ ദിവസം മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോൾ ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി.


ഒടിടി റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് തീയേറ്റര്‍ റിലീസിലേക്ക് മാറിയത്. 35 കോടി ബജറ്റിൽ ആണ് ചിത്രം ഒരുക്കിയത്. നാനൂറിലേറെ തിയറ്ററുകളില്‍ കേരളത്തില്‍ മാത്രം ചിത്രത്തിന് റിലീസ് ഉണ്ടാവുമെന്നാണ് അറിയുന്നത്. ‘സെക്കന്‍ഡ് ഷോ’ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഇതൊരുക്കിയ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് ഒരുക്കിയിരിക്കുന്നത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തും . ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത് ജിതിൻ കെ ജോസ് ആണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. ചിത്രം നിർമിച്ചിരിക്കുന്നത് ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസും എം സ്റ്റാർ എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സും ചേർന്നാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only