17 നവംബർ 2021

ഹൃദയത്തിന്റെ ടീസർ പുറത്തിറങ്ങി; വീഡിയോ
(VISION NEWS 17 നവംബർ 2021)
വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഹൃദയത്തിന്റെ ടീസർ പുറത്തിറങ്ങി ചിത്രത്തിൽ . പ്രണവ് മോഹൻലാൽ ആണ് നായകനായി എത്തുന്നത് .സംഗീതത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ 15 പാട്ടുകളാണുള്ളത്

ചിത്രത്തിലെ ദർശന സോംഗ് ട്രെൻഡ് സെക്‌ടർ ആയി മാറിക്കഴിഞ്ഞിരുന്നു.
കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. അജു വർഗീസ്, ബൈജു സന്തോഷ്, അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

മെറിലാന്റ് സിനിമാസ് ആൻ‌ഡ് ബിഗ് ബാങ് എന്റർടൈയ്‌മെന്റിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ നിർവഹിക്കുന്നു. സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസനാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only