03 നവംബർ 2021

സിറാജ് ഫ്ലൈഓവർ :ജനകീയ സമിതി പ്രകടനവും പൊതുയോഗവും നടത്തി
(VISION NEWS 03 നവംബർ 2021)


കൊടുവള്ളി: കൊടുവള്ളി ടൗണിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് സിറാജ് മേൽപാലം -തുരങ്ക പാത പദ്ധതി അടിയന്തിരമായി നടപ്പിൽ വരുത്തണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ കൊടുവള്ളി ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി.ചെയർമാൻ കോതൂർമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.       
                               നിർദ്ധിഷ്ട ഫ്ലൈഓവർ നിർമാണം ജനകീയമായ ഒരാവശ്യമാണ്‌. അതുമായി ബന്ധപ്പെട്ട് തഹസിൽദാർ വിളിച്ചു ചേർത്ത യോഗം സമ്മർദ്ദത്തിലൂടെമാറ്റി വെപ്പിച്ചതിന് പിന്നിൽ പ്രവർത്തിച്ചവരുടെ ഉദ്ദേശം എന്തെന്ന് വ്യക തമാക്കണമെന്നും മേൽപാല നിർമാണം സാധ്യമാകുന്നത് വരെ സമര പരിപാടിയുമായി ജനകീയ സമിതി മുന്നാട്ട് പോവുമെന്നും             അദ്ദേഹം പറഞ്ഞു.കെ.അസൈൻ ,Nv ആലിക്കുട്ടി, PT C ഗഫൂർ, മജീദ് മാനിപുരം, സദാശിവൻ, സലിം അണ്ടോണ, സലീം നെച്ചോളി, കെ.ടി. സുനി, Ec മുഹമ്മത്, op റസാഖ്, cm ബഷീർ പ്രസംഗിച്ചു. ഷാഹുൽ ഹമീദ്,NT രാമൻകുട്ടി ,CP റസാഖ്, കെ.കെ നാസർ, എൻ.വി റഫീഖ്, ബാവ കരുവൻ പൊയിൽ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only