22 നവംബർ 2021

കണ്ണൂരിൽ ഐസ്ക്രീം ബോംബ് പൊട്ടിത്തെറിച്ച് വിദ്യാർഥിക്ക് ഗുരുതര പരിക്ക്
(VISION NEWS 22 നവംബർ 2021)
ധർമടം: കണ്ണൂർ ധർമടത്ത് ഐസ്ക്രീം ബോൾ പൊട്ടിത്തെറിച്ച് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. കടമ്പൂർ സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയും നരിവയൽ സ്വദേശിയുമായ ശ്രീവർധ് പ്രദീപിനാണ് പരിക്കേറ്റത്.

ശ്രീവർധിന്‍റെ മുഖത്തിനും നെഞ്ചിനും വലത് കൈക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റ് കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ സമീപത്തെ പറമ്പിലേക്ക് ബോൾ തെറിച്ചു പോയി. ബോൾ എടുക്കാനായി പോയ ശ്രീവർധിനാണ് സ്ഫോടനത്തിൽ പരിക്കേറ്റത്.
ക്രിക്കറ്റ് ബോൾ എന്ന് തെറ്റിദ്ധരിച്ച് ഐസ്ക്രീം ബോംബ് കൈ കൊണ്ട് എടുത്തതാവാം സ്ഫോടനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. 

പ്രദേശത്ത് തിരച്ചിൽ നടത്തിയ പൊലീസ് ഒരു ഐസ്ക്രീം ബോംബ് കൂടി കണ്ടെത്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only