14 നവംബർ 2021

‘കറിവെക്കാനായി ഒരു മയിലിനെ വാങ്ങിച്ചു’: സൈബർ ആക്രമണം നടത്തുന്നവർക്ക് മറുപടിയുമായി ഫിറോസ്
(VISION NEWS 14 നവംബർ 2021)
മയിലിനെ കറിവെക്കാനായി ദുബായിലേക്കെന്ന് യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറയുടെ സോഷ്യൻ മീഡിയ പോസ്റ്റിന് നേരെ കടുത്ത വിമർശനം ഉയരുന്നതിനു പിന്നാലെ പുതിയ വീഡിയോയുമായി ഫിറോസ്. ‘കറിവെക്കാനായി ഒരു മയിലിനെ വാങ്ങിച്ചു’ എന്ന തലക്കെട്ടോടെയാണ് ഫിറോസ് പുതിയ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയിൽ നിയമവിരുദ്ധമായതിനാൽ ആണ് മയിലിനെ കറിവെക്കാനായി ഫിറോസ് ദുബായിലേക്ക് പോയത്.

ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ് ഫിറോസ് തകര്‍ക്കുന്നതെന്നും, ഫിറോസ് ദേശീയതയെ അപമാനിച്ചതായും ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. രാജ്യത്തിന്റെ ദേശീയപക്ഷിയാണ് മയിലെന്നും ഒരു ഭാരതീയന്‍ അതിനെ എവിടെ കണ്ടാലും ബഹുമാനിക്കേണ്ടതുണ്ടെന്നും ആളുകൾ വ്യക്തമാക്കുന്നു. ഏതു നാട്ടില്‍ പോയാലും ഭാരതീയന്‍ ആയിരിക്കണമെന്നും ആളുകള്‍ ഫിറോസിനോട് പറയുന്നു.

‘മയിലിനെ കൊല്ലുന്നതിന് ഇന്ത്യയില്‍ വിലക്കുള്ളത് മയില്‍ വംശനാശ ഭീഷണി നേരിടുന്ന ജീവി ആയത് കൊണ്ടല്ല, മയിലിന് ദേശീയ പക്ഷി എന്ന പദവി ഉള്ളത് കൊണ്ടാണ്. അതിനെ മാനിച്ച് കൊണ്ടാണ് ഇന്ത്യന്‍ പൗരന്മാര്‍ മയിലിനെ കൊന്ന് കറി വെയ്ക്കാത്തത്’ ഒരാൾ വ്യക്തമാക്കി. ‘ഫിറോസ് നിങ്ങൾ എവിടെ പോയാലും ഒരു ഇന്ത്യൻ ആണെന്ന് മറക്കരുത്. ഇത് പാടില്ല.. ചെയ്യരുത്. ചെയ്താൽ ദുഖിക്കേണ്ടി വരും’ എന്നായിരുന്നു ഒരു കമന്റ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only