05 നവംബർ 2021

കളിക്കാന്‍ കുട്ടികളെ വിളിച്ചു കൊണ്ട് പോയതിന് വിദ്യാര്‍ത്ഥിക്ക് അയല്‍വാസിയുടെ മര്‍ദ്ദനം: അടിയേറ്റ് കണ്ണിന് പരിക്ക്
(VISION NEWS 05 നവംബർ 2021)
ആലപ്പുഴ: കുട്ടികളെ കളിക്കാന്‍ വിളിച്ചു കൊണ്ടുപോയതിന്റെ പേരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം. അടിക്കാന്‍ വീശിയ വടി കൊണ്ട് കുട്ടിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. ആലപ്പുഴ പല്ലന സ്വദേശി അനില്‍കുമാറിന്റെ മകന്‍ അരുണ്‍ കുമാറിനാണ് പരിക്കേറ്റത്. അയല്‍വാസി ശാരങ്ങധരന്‍ ആണ് കുട്ടിയെ മര്‍ദ്ദിച്ചത്.


വ്യാഴാഴ്ച വൈകിട്ട് ശാരങ്ങധരന്റെ കൊച്ചുമക്കളും അരുണും മറ്റ് കുട്ടികളും ചേര്‍ന്ന് കളിക്കുന്നതിനിടെയായിരുന്നു സംഭവം. കുട്ടികളെ കളിക്കാന്‍ വിളിച്ചു കൊണ്ടുപോയതിന്റെ പേരില്‍ സ്വന്തം കൊച്ചുമക്കളെ ഉള്‍പ്പെടെ ഇയാള്‍ മര്‍ദ്ദിച്ചു. കൂടാതെ കുട്ടികളുടെ കളിസാധനങ്ങള്‍ ഇയാള്‍ എടുത്ത് വയ്ക്കുകയും ചെയ്തു. സാധനങ്ങള്‍ എടുത്തത് എന്തിനെന്ന് ചോദിച്ചപ്പോഴാണ് അരുണിനെ തല്ലിയത്.

അടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടിയ അരുണിനെ വടി വീശി അടിച്ചപ്പോഴാണ് കണ്ണിന് പരിക്കേറ്റത്. കുട്ടിയുടെ ദേഹത്ത് ക്രൂരമര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്ന് അരുണിന്റെ അച്ഛന്‍ പറയുന്നു. പൊലീസ് ഇന്ന് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only