21 നവംബർ 2021

മലയാളി സംഗമം നടത്തി
(VISION NEWS 21 നവംബർ 2021)
ചെങ്കടലിന്റെ തീരത്തുള്ള സൗദി അറേബ്യൻ നഗരമായ ഖുൻഫുദയിൽ കഴിഞ്ഞ 45 വർഷമായി ജോലി ചെയ്തിരുന്ന മലയാളികളുടെ വിപുലമായ മൂന്നാം സംഗമം കൊടുവള്ളി വെച്ച് നടന്നു.കേരളത്തിന്റെ മുഴുവൻ ഭാഗങ്ങളിലുള്ള മുന്നൂറോളം പേരുടെ ശക്തമായ പങ്കാളിത്തം പരിപാടിയെ കൂടുതൽ മികവുറ്റതാക്കി. ഇപ്പോൾ വാർദ്ദക്യത്തിൽ എത്തിയ ആദ്യകാല മുൻഗാമികളെ ആദരിച്ചായിരുന്നു പരിപാടി തുടങ്ങിയത്. നീണ്ട ഇടവേളക്ക് ശേഷം കണ്ട് മുട്ടിയ പലർക്കും വേറിട്ട അനുഭവമായിരുന്നു ഈ സംഗമം.
രാവിലെ മുതൽ തുടങ്ങിയ പരിപാടി കോയമുട്ടി കളിയാട്ട്മുക്ക് ഉദ്ഘാടനം ചെയ്തു. സലീം നെച്ചോളി അദ്ധ്യക്ഷനായ പരിപാടിയിൽ ഹസ്സനാജി മംഗലശ്ശേരി മുഖ്യ പ്രഭാഷണം നടത്തി.താന്നിക്കൽ അബുഹാജി, സലീം കൊല്ലം അലി CH,അബ്ദു ചെറുവാടി,തറുവേയി പേരമ്പ്ര,സുഫ മജീദ്, സിദ്ധിഖ് GKPA,കോന്നാലി,ശങ്കർ തിരുവനന്തപുരം, എന്നിവർ സംസാരിച്ചു.
മജീദ് സിംല സ്വാഗതവും മൊയ്തീന്‍ ഹാജി KKH നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only