25/11/2021

കാവൽ ഇന്ന് മുതൽ : തീയറ്റർ ലിസ്റ്റ് കാണാം
(VISION NEWS 25/11/2021)
നിഥിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവഹിച്ച് സുരേഷ് ഗോപി ചിത്രം ആണ് കാവൽ. കേരളത്തിൽ തീയറ്ററുകൾ കഴിഞ്ഞ മാസം തുറന്നതോടെ ചിത്രങ്ങൾ എത്തി തുടങ്ങുകയാണ്. ആദ്യ വലിയ റിലീസ് ആയി കുറുപ്പ് 12ന് എത്തി.

ചിത്രം വലിയ വിജയം നേടുകയും ചെയ്തു. അതിന് ശേഷം സൂപ്പർതാരങ്ങളുടെ വരാനിരിക്കുന്ന ചിത്രങ്ങളിൽ ഏറ്റവും ആദ്യം തീയറ്ററിൽ എത്തുക സുരേഷ് ഗോപി ചിത്രം കാവൽ ആണ്. ചിത്രം ഇന്ന് തീയറ്ററിൽ പ്രദർശനത്തിന് എത്തു൦. സിനിമയുടെ കേരള തീയറ്റർ ലിസ്റ്റ് പുറത്തുവിട്ടു.

കാവലിന് കേരളത്തിലെ 14 ജില്ലയിലും ഫാൻസ്‌ ഷോ ഒരുങ്ങുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. ആദ്യമായി ആണ് സുരേഷ് ഗോപി ഫാൻസ്‌ 14 ജില്ലകളിലും ഫാൻസ്‌ ഷോ നടത്തുന്നത്. കാവൽ ഫാൻസ്‌ ഷോ രാവിലെ 7.30നു തുടങ്ങും. രൺജി പണിക്കർ,മുത്തുമണി,സന്തോഷ് കീഴാറ്റൂർ,ശങ്കർ രാമകൃഷ്ണൻ,ഐ.എം. വിജയൻ,അലൻസിയർ ലേ ലോപ്പസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

നിഖിൽ എസ്.പ്രവീൺ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം മൻസൂർ മൂത്തൂട്ടിയാണ് കൈകാര്യം ചെയ്തത്.ഹൈറേഞ്ച് പശ്ചാത്തലമാക്കി രണ്ടു കാലഘട്ടത്തിൻ്റെ കഥയാണ് ചിത്രം ദൃശ്യവൽക്കരിക്കുന്നത്. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ രഞ്ജിൻ രാജ് ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only