01 നവംബർ 2021

മ​ല​പ്പു​റ​ത്ത് മ​ല ക​യ​റു​ന്ന​തി​നി​ടെ കൊ​ക്ക​യി​ലേ​ക്കു വീ​ണ് യു​വാ​വ് മ​രി​ച്ചു
(VISION NEWS 01 നവംബർ 2021)എ​ട​വ​ണ്ണ: മ​ല ക​യ​റു​ന്ന​തി​നി​ടെ കൊ​ക്ക​യി​ലേ​ക്കു വീ​ണ് യു​വാ​വ് മ​രി​ച്ചു. അപകടത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കൊക്കയിലേക്ക് വീണ യുവാവിനെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ല​പ്പു​റ​ത്തി​ന​ടു​ത്തു ചെ​റു​കു​ള​ന്പി​ലെ തോ​ട്ടോ​ളി ല​ത്തീ​ഫി​ന്‍റെ മ​ക​ൻ റ​ഹ്മാ​നാ​ണ് (19) മ​രി​ച്ച​ത്. നി​ല​ന്പൂ​ർ രാ​മം​കു​ത്ത് സ്വ​ദേ​ശി അ​ക്ഷ​യ് (18) ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം. കൊ​ള​പ്പാ​ട​ൻ മ​ല​യി​ലെ മൂ​ന്നു​ക​ല്ലി​ന​ടു​ത്ത ആ​മ​സോ​ണ്‍ വ്യൂ ​പോ​യി​ന്‍റി​ലേ​ക്കു പോ​കു​ന്ന വ​ഴി ഏ​ല​ൻ​ക​ല്ലി​ൽ വ​ച്ചാ​ണ് അ​പ​ക​ടം. മ​ല​പ്പു​റ​ത്തെ ച​ട്ടി​പ്പ​റ​ന്പി​ൽ നി​ന്നെ​ത്തി​യ എ​ട്ടം​ഗ സം​ഘ​ത്തി​ലാ​യി​രു​ന്നു റ​ഹ്മാ​ൻ. നി​ല​ന്പൂ​രി​ൽ നി​ന്നു​ള്ള സം​ഘ​ത്തി​ലാ​യി​രു​ന്നു അ​ക്ഷ​യ്.

റ​ഹ്മാ​നും കൂ​ട്ടു​കാ​ര​ൻ മ​ല​പ്പു​റം സ്വ​ദേ​ശി ദി​ൽ​കു​ഷും പാ​റ​യി​ൽ നി​ന്നു വ​ഴു​തി വീ​ണ​താ​യി പ​റ​യു​ന്നു. ദി​ൽ​കു​ഷി​നെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന അ​ക്ഷ​യ് ര​ക്ഷ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് റ​ഹ്മാ​നെ​യും അ​ക്ഷ​യ് ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. ഇ​തി​നി​ടെ ഇ​രു​വ​രും താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

അ​ഗ്നി​ര​ക്ഷാ സേ​ന​യും പോ​ലീ​സും ട്രോ​മാ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ രാ​ത്രി ഏ​ഴ​ര​യോ​ടെ ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി എ​ട​വ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും റ​ഹ്മാ​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല. സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​ക്ഷ​യ​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only