05 നവംബർ 2021

ഒമ്പതാംക്ലാസ് വിദ്യാർഥിനികളായ ഇരട്ട സഹോദരിമാരെയും സഹപാഠികളെയും കാണാതായി
(VISION NEWS 05 നവംബർ 2021)
പാലക്കാട്: ആലത്തൂരിൽ ഒമ്പതാംക്ലാസ് വിദ്യാർഥിനികളായ ഇരട്ട സഹോദരിമാരെ കാണാതായതായി പരാതി. ഇവർക്കൊപ്പം സഹപാഠികളായ രണ്ടു വിദ്യാർഥികളെയും കാണാതായെന്ന് പരാതിയിൽ പറയുന്നു. 

ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് ഇവരെ കാണാതായത്.
ഇരട്ട സഹോദരിമാർ സഹപാഠികളായ ആൺകുട്ടികൾക്കൊപ്പം വൈകുന്നേരം പാലക്കാട് ബസ് സ്റ്റാൻഡിലും പാർക്കിലും നടക്കുന്നതിൻെറ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത ആലത്തൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only