13/11/2021

പീഡനത്തിൽ മനം നൊന്ത് വി​ദ്യാ​ർ​ഥി​നി ജീവനൊടുക്കി ; അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ൽ
(VISION NEWS 13/11/2021)
കോ​യ​മ്പ​ത്തൂ​ർ: വി​ദ്യാ​ർ​ഥി​നി ജീവനൊടുക്കിയ സംഭവത്തിൽ അ​ധ്യാ​പ​ക​ന്‍ മി​ഥു​ന്‍ ച​ക്ര​വ​ര്‍​ത്തി അ​റ​സ്റ്റി​ൽ. അ​ധ്യാ​പ​ക​ൻ പീ​ഡി​പ്പി​ച്ച​തി​ൽ മ​നം​നൊ​ന്താ​ണ് പെൺകുട്ടി വ്യാ​ഴാ​ഴ്ച ജീ​വ​നൊ​ടു​ക്കി​യ​ത്. അ​ധ്യാ​പ​ക​നെ​തി​രേ ആ​ത്മ​ഹ​ത്യ പ്രേ​ര​ണ, കു​ട്ടി​യെ ആ​വ​ര്‍​ത്തി​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക എ​ന്നി​വ പ്ര​കാ​ര​വും പോ​ക്സോ നി​യ​മ​പ്ര​കാ​ര​വും കേ​സെ​ടു​ത്തി​രു​ന്നു.

കോ​യ​മ്പ​ത്തൂ​രി​ലെ ചി​ന്‍​മ​യ വി​ദ്യാ​ല​യ സ്‌​കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്നു കു​ട്ടി. ത​ന്നെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ന്‍ മി​ഥു​ന്‍ ച​ക്ര​വ​ര്‍​ത്തി​യു​ടെ പേ​ര് എ​ഴു​തി​വെ​ച്ചാ​ണ് കു​ട്ടി ആത്മഹത്യ ചെയ്തത് .

ആ​റ് മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് സം​ഭ​വം . സ്‌​പെ​ഷ​ല്‍ ക്ലാ​സി​ന്‍റെ പേ​രി​ല്‍ സ്‌​കൂ​ളി​ല്‍ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ഇ​യാ​ള്‍ കു​ട്ടി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കു​ട്ടി സ്‌​കൂ​ള്‍ അ​ധി​കൃ​ത​രോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ങ്കി​ലും അ​വ​ര്‍ ന​ട​പ​ടിക്കൊരുങ്ങിയില്ല .

മി​ഥു​ന്‍ ച​ക്ര​വ​ര്‍​ത്തി​യു​ടെ ഭാ​ര്യ​യും ഇ​തേ​സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യി​രു​ന്നു. സം​ഭ​വം മ​റ​ച്ചു​വ​യ്ക്കാ​നാ​ണ് ഇ​വ​രും ശ്ര​മി​ച്ച​ത്. ഇ​തേ​തു​ട​ര്‍​ന്ന് മാ​ന​സി​ക​സം​ഘ​ര്‍​ഷ​ത്തി​ലാ​യ കു​ട്ടി ത​ന്നെ സ്‌​കൂ​ള്‍ മാ​റ്റ​ണ​മെ​ന്ന് മാ​താ​പി​താ​ക്ക​ളോ​ട് നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ കാ​ര​ണം പ​റ​ഞ്ഞി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് സെ​പ്റ്റം​ബ​റോ​ട് കു​ട്ടി​യെ മാ​താ​പി​താ​ക്ക​ള്‍ മ​റ്റൊ​രു സ്‌​കൂ​ളി​ല്‍ ചേ​ര്‍​ത്തു.

പെ​ണ്‍​കു​ട്ടി​ക്ക് പു​തി​യ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ കൗ​ണ്‍​സ​ലിം​ഗ് അ​ട​ക്കം ന​ല്‍​കി വ​രു​ക​യാ​യി​രു​ന്നു വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ വീ​ട്ടി​ല്‍ ത​നി​ച്ചാ​യ പെ​ണ്‍​കു​ട്ടി സു​ഹൃ​ത്തി​നെ വി​ളി​ച്ചെ​ങ്കി​ലും സു​ഹൃ​ത്തി​ന് ഫോ​ണ്‍ എ​ടു​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. തു​ട​ര്‍​ന്ന് ഏ​ഴി​ന് സു​ഹൃ​ത്ത് തി​രി​ച്ചു വി​ളി​ച്ചെ​ങ്കി​ലും പ്ര​തി​ക​ര​ണ​മി​ല്ലാ​യി​രു​ന്നു. ഇതേ തുടർന്ന് സു​ഹൃ​ത്ത് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തു​ക​യും പി​താ​വി​നെ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​രു​വ​രും ചേ​ര്‍​ന്നാ​ണ് അ​ക​ത്തു​നി​ന്ന് പൂ​ട്ടി​യ മു​റി​ക്കു​ള്ളി​ല്‍ പെ​ണ്‍​കു​ട്ടി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only