12 നവംബർ 2021

കുറുപ്പിന് തീയേറ്ററുകളില്‍ ഗംഭീര സ്വീകരണം
(VISION NEWS 12 നവംബർ 2021)
ദുല്‍ഖര്‍ സല്‍മാനെ നായകനാവുന്ന കുറുപ്പിന് തീയേറ്ററുകളില്‍ ഗംഭീര സ്വീകരണം.
കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം മലയാളത്തില്‍ ആദ്യമായി റിലീസ് ചെയ്ത ചിത്രമാണ് കുറുപ്പ്.പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

കേസിന്റെ വിവരങ്ങൾ മനപാഠമായിരിക്കേ വലിയ വെല്ലുവിളി ഏറ്റെടുത്താണ് കുറുപ്പ് സിനിമയുമായി അണിയറ പ്രവര്‍ത്തകര്‍ മുന്നോട്ട് പോയത്.ആദ്യദിനങ്ങളില്‍ തന്നെ ബുക്കിങ് ആരംഭിച്ച് വളരെ പെട്ടന്ന് തന്നെ
ഹൗസ്ഫുള്‍ ആയി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 50 ശതമാനം ആളുകള്‍ക്ക് മാത്രമേ തിയേറ്ററില്‍ പ്രവേശനമുള്ളൂ.

ദുല്‍ഖറിനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരന്‍, ഷൈന്‍ ടാം ചാക്കോ, ശോഭിത ധുലിപാല, മായാ മേനോന്‍, വിജയരാഘവന്‍, സണ്ണി വെയ്ന്‍, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലെത്തുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only