03 നവംബർ 2021

ദീപാവലി സമ്മാനവുമായി കേന്ദ്രം; പെട്രോളിന് അഞ്ചും ഡീസലിന് പത്ത് രൂപയും കുറച്ചു
(VISION NEWS 03 നവംബർ 2021)ന്യൂഡല്‍ഹി: കുതിച്ചുയരുന്ന ഇന്ധനവിലക്ക് ആശ്വാസം പകര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ ദീപാവലി സമ്മാനം. പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചു. പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്‌സൈസ് തീരുവയില്‍ ഇളവ് വരുത്തിയത്.


ഇളവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ധന വില ക്രമാതീതമായി കുതിച്ചുയരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only