26/11/2021

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രിക്ക് പ​രി​ക്ക്
(VISION NEWS 26/11/2021)
പോ​ത്ത​ൻ​കോ​ട്: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്കൂ​ട്ട​റിൽ ഇടിച്ച് യു​വ​തി​ക്ക് പ​രി​ക്ക്. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 9.15 ഓ​ടെ പോ​ത്ത​ൻ​കോ​ട് ക്ര​സന്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ന് എ​തി​ർ​വ​ശ​ത്താ​ണ് അപകടം.

സ്കൂ​ട്ട​റി​ൽ പോ​ത്ത​ൻ​കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന യു​വ​തി​. അ​തേ ദി​ശ​യി​ൽ പോ​യ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സിന്റെ പി​റ​കു​വ​ശം യുവതിയുടെ സ്കൂ‍ട്ടറിൽ ത​ട്ടു​ക​യാ​യി​രു​ന്നു.


തു​ട​ർ​ന്ന് യു​വ​തി റോ​ഡ് വ​ശ​ത്ത് മ​റ്റൊ​രു സ്കൂ​ട്ട​റി​ൽ​ നി​ന്ന് ഇ​റ​ങ്ങി​യ സ്ത്രീ​യു​ടെ ദേ​ഹ​ത്തേ​ക്ക് മ​റി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ ത​ന്നെ നാ​ട്ടു​കാ​ർ ചേർന്ന് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു. യു​വ​തി​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only