29/11/2021

എസ്‌ വൈ എസ് കിഴക്കോത്ത് സർക്കിൾ 'സഹവാസം' ക്യാമ്പ് സംഘടിപ്പിച്ചു.
(VISION NEWS 29/11/2021)


കൊടുവള്ളി .എസ്‌ വൈ എസ് കിഴക്കോത്ത് സർക്കിൾ  'സഹവാസം' ക്യാമ്പ് കണ്ണിറ്റമാക്കിൽ വെച്ച് നടന്നു.സർക്കിൾ പ്രസിഡണ്ട്  ഇ കെ സഅദുദ്ദീൻ സഖാഫിയുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് പൂനൂർ സോൺ സെക്രട്ടറി അബ്ദുസ്സലാം ബുസ്താനി പരിപാടി ഉദ്ഘാടനം ചെയ്തു.ശാസ്ത്രീയ സംഘാടനം എന്ന വിഷയത്തിൽ എസ് വൈ എസ് ജില്ലാ ഡയറക്ടറേറ്റ് അംഗം ഡോ.അബൂബക്കർ നിസാമി ക്ലാസ് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി വി അഹമ്മദ് കബീർ മുഖ്യാതിഥി ആയിരുന്നു.എസ് വൈ എസ് പൂനൂർ സോൺ പ്രസിഡണ്ട് സാദിഖ് സഖാഫി,സർക്കിൾ കൺട്രോളർ അബ്ദുൽ ജലീൽ അഹ്സനി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
തുടർന്നുനടന്ന പദ്ധതി പഠനം, ചർച്ച തുടങ്ങിയവക്ക് ജാബിർ കെ കെ ,ഷംസുദ്ദീൻ കെ ,ജയഫർ ബാഖവി,അബ്ദുൽ അസീസ് സഖാഫി പി ,സജീർ കെ കെ ,ജമാലുദ്ദീൻ കെ എം ,മുഹമ്മദ് ചോല എന്നിവർ നേതൃത്വം നൽകി.സമാപന പ്രാർത്ഥന മുഹമ്മദ് റാസി സഖാഫി നിർവ്വഹിച്ചു.കെ കെ ജാബിർ സ്വാഗതവും ജയഫർ ബാഖവി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only