15/11/2021

കൂടരഞ്ഞി വില്ലേജിലെ മലയോരം ദുരന്തസാധ്യത മേഖല; ഭൗമശാസ്ത്ര പഠന റിപ്പോർട്ടിന് തുടർനടപടികളില്ല
(VISION NEWS 15/11/2021)


തി​രു​വ​മ്പാ​ടി: കൂ​ട​ര​ഞ്ഞി വി​ല്ലേ​ജി​ലെ മ​ല​യോ​ര മേ​ഖ​ല ദു​ര​ന്ത​സാ​ധ്യ​ത മേ​ഖ​ല​യാ​ണെ​ന്ന ഭൗ​മ​ശാ​സ്ത്ര പ​ഠ​ന റി​പ്പോ​ർ​ട്ടി​ൽ തു​ട​ർ​ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല. കൂ​മ്പാ​റ​യി​ലും പൂ​വാ​റം​തോ​ടി​ലും ക​ഴി​ഞ്ഞ​ദി​വ​സം കൂ​റ്റ​ൻ പാ​റ​ക​ൾ ഉ​രു​ണ്ടു​നീ​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ മേ​ഖ​ല​യി​ലെ പ്ര​കൃ​തി​ചൂ​ഷ​ണ​ത്തി​ന് നി​യ​ന്ത്ര​ണം വേ​ണ​മെ​ന്ന പ​ഠ​നം പ്ര​സ​ക്ത​മാ​കു​ക​യാ​ണ്.

2018ൽ ​പ്ര​ള​യ​ത്തി​ൽ കൂ​ട​ര​ഞ്ഞി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൂ​മ്പാ​റ, ക​ൽ​പ്പി​നി, ആ​ന​യോ​ട് , ആ​ന​ക്ക​ല്ലും​പാ​റ, താ​ന്നി​ക്കു​ന്ന്, ക​ക്കാ​ടം​പൊ​യി​ൽ, പൂ​വാ​റം​തോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക ഉ​രു​ൾ​പൊ​ട്ട​ലാ​ണു​ണ്ടാ​യ​ത്. ക​ൽ​പ്പി​നി​യി​ൽ ഉ​രു​ൾ​പൊ​ട്ടി വീ​ട് ത​ക​ർ​ന്ന് ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ടു​പേ​രാ​ണ് മ​രി​ച്ച​ത്.

കൂ​മ്പാ​റ​യി​ൽ പൂ​ർ​ണ​മാ​യും ഭാ​ഗി​ക​മാ​യും നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു. ക​ക്കാ​ടം​പൊ​യി​ൽ പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​മ്യൂ​സ്മെൻറ് പാ​ർ​ക്കി​ലും വ​ലി​യ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. 2019ലെ ​പ്ര​ള​യ​ത്തി​ലും കൂ​ട​ര​ഞ്ഞി​യി​ൽ നാ​ശ​ന​ഷ്​​ട​മു​ണ്ടാ​യി. നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ക​ഴി​യേ​ണ്ടി​വ​ന്ന​ത്.

കൂ​മ്പാ​റ, ക​ക്കാ​ടം​പൊ​യി​ൽ, മ​ര​ഞ്ചാ​ട്ടി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വ്യാ​പ​ക​മാ​യി ക​രി​ങ്ക​ൽ ഖ​ന​നം ന​ട​ക്കു​ന്ന​ത്. അ​നി​യ​ന്ത്രി​ത​മാ​യ ക​രി​ങ്ക​ൽ ഖ​ന​നം മ​ണ്ണി‍െൻറ ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ത്തു​ന്ന​ത് ദോ​ഷ​ക​ര​മാ​കു​മെ​ന്ന് 2019 ഒ​ക്ടോ​ബ​ർ 19 ന് ​വി​ല്ലേ​ജ് ഓ​ഫി​സ​ർ യു. ​രാ​മ​ച​ന്ദ്ര​ൻ ജി​ല്ല ക​ല​ക്ട​ർ​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു.

ക​രി​ങ്ക​ൽ ഖ​ന​നം ന​ട​ക്കു​ന്ന കൂ​മ്പാ​റ, മ​ര​ഞ്ചാ​ട്ടി പ്ര​ദേ​ശ​ങ്ങ​ളി​ലെ ചി​ല വീ​ടു​ക​ൾ​ക്ക് വി​ള്ള​ലു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്. സോ​യി​ൽ പൈ​പ്പി​ങ്​ പ്ര​തി​ഭാ​സം ക​ണ്ടെ​ത്തി​യ കു​മാ​ര​നെ​ല്ലൂ​ർ വി​ല്ലേ​ജ്​ കൂ​ട​ര​ഞ്ഞി​യോ​ട് അ​തി​ര് പ​ങ്കി​ടു​ന്നു​ണ്ട്. കൂ​ട​ര​ഞ്ഞി​യി​ൽ പു​തു​താ​യി ക​രി​ങ്ക​ൽ ഖ​ന​നം ആ​രം​ഭി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ണി​യ​റ​യി​ൽ സ​ജീ​വ​മാ​ണെ​ന്നാ​ണ് റ​വ​ന്യൂ വ​കു​പ്പ് വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. സെൻറ​ർ ഫോ​ർ എ​ർ​ത്ത് സ​യ​ൻ​സ് സ്​​റ്റ​ഡീ​സ്, ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ, ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി തു​ട​ങ്ങി​യ​വ​യു​ടെ പ​ഠ​ന​ങ്ങ​ൾ കൂ​ട​ര​ഞ്ഞി​യി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ൽ ഉ​ട​ൻ വേ​ണ​മെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only