18 നവംബർ 2021

അമേരിക്കയിലെ വെ​ടി​വെപ്പിൽ മ​ല​യാ​ളി കൊ​ല്ല​പ്പെ​ട്ടു
(VISION NEWS 18 നവംബർ 2021)മസ്‌കിറ്റ് (ഡാലസ്): അമേരിക്കയിലെ വെ​ടി​വെപ്പിൽ മ​ല​യാ​ളി കൊ​ല്ല​പ്പെ​ട്ടു. ഡാലസ് കൗണ്ടി മസ്‌കിറ്റ് സിറ്റിയില്‍ ഗാലോവെയില്‍ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ നടത്തിയിരുന്ന മലയാളിയായ സാജന്‍ മാത്യൂസ് (56, സജി) ആണ്‌ കൊല്ലപ്പെട്ടത്‌.

ഒരു മണിയോടെ കടയിലേക്ക്‌ അതിക്രമിച്ചു കയറിയ അക്രമി മോഷണ ശ്രമത്തിനിടയില്‍ കൗണ്ടറില്‍ ഉണ്ടായിരുന്ന സജിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. വെടിവെപ്പ് നടന്ന വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് സജിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

കോഴഞ്ചേരി ചെരുവില്‍ കുടുംബാംഗമായ സാജന്‍ മാത്യൂസ് 2005 ല്‍ കുവൈത്തില്‍ നിന്നാണ് അമേരിക്കയില്‍ എത്തിയത്. ഡാലസ് സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് അംഗമാണ്. ഡാലസ് പ്രസ്ബിറ്റിരിയന്‍ ഹോസ്പിറ്റലിലെ നഴ്‌സ് മിനി സജിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

മസ്‌കിറ്റില്‍ ഈയിടെയാണ് മലയാളികള്‍ പാര്‍ട്ണര്‍മാരായി സാജന്‍ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ ആരംഭിച്ചത്.

രാത്രി വൈകീട്ടും പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. സാജന്റെ മരണം ഡാലസിലെ മലയാളി സമൂഹത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only