23 നവംബർ 2021

നിരക്ക് വർദ്ധിപ്പിച്ച് വോഡാഫോൺ ഐഡിയയും
(VISION NEWS 23 നവംബർ 2021)
എയർടെല്ലിന് പിന്നാലെ വോഡാഫോൺ ഐഡിയയും ടെലികോം താരിഫ് ഉയർത്തി. പ്രീ പെയ്ഡ് വരിക്കാർക്ക് 20-25ശതമാനം അധിക ബാധ്യതയാകും നിരക്ക് വർദ്ധനവിലൂടെ ഉണ്ടാകുക. ടോപ്പ് അപ്പ് പ്ലാനുകളിൽ 19-21ശതമാനമാണ് വർധന. നവംബർ 25 മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക.

ഇന്നലെയാണ് നിരക്ക് വർധിപ്പിക്കുന്നതായി എയർടെൽ പ്രഖ്യാപിച്ചത്. വിവിധ പ്ലാനുകളിൽ 20 മുതൽ 25ശതമാനംവരെയാണ് വർധന. 2019നുശേഷം ഇതാദ്യമായാണ് രാജ്യത്ത് മൊബൈൽ സേവനദാതാക്കൾ നിരക്ക് വർധിപ്പിക്കുന്നത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only