07 നവംബർ 2021

പ്രാവിൽ കുന്നത്ത് ചാലിൽ റോഡ് നവീകരണ ജനകീയ കൺവെൻഷൻ നടത്തി.
(VISION NEWS 07 നവംബർ 2021)


കൊടുവള്ളി :കൊടുവള്ളി മുൻസിപ്പാലിറ്റിയിലെ ഡിവിഷൻ 20 പ്രാവിൽ കുന്നത്ത് ചാലിൽ കാലിൽ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് സിപിഐ AIYF നേതൃത്വത്തിൽ ജനകീയ കൺവെൻഷൻ നടത്തി. 

പ്രാവിൽ പ്രദേശത്തേയും തലപ്പെരുമണ്ണ പ്രദേശത്തെയും ബന്ധിപ്പിക്കുന്ന ഈ റോഡ് നവീകരിക്കണമെന്ന് വർഷങ്ങളായി നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല അമ്പതോളം കുടുംബങ്ങളുടെ ആശ്രയമായ ഈ റോഡ് രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും  മറ്റും പ്രദേശവാസികൾ  ഏറെ പ്രയാസപ്പെടുകയാണ്. ചടങ്ങിൽ  പ്രദേശത്തുകാർക്ക് എല്ലാവിധ സഹായ സഹകരണങ്ങളും സിപിഐയുടെ ഭാഗത്ത് നിന്നുണ്ടാകുന്നമെന്ന് മണ്ഡലം സെക്രട്ടറി അറിയിച്ചു.

പ്രസ്തുത ചടങ്ങ് സി.പി.ഐ  മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി പി ടി സി ഗഫൂർ ഉദ്ഘാടനം ചെയ്തു. AIYF മണ്ഡലം വൈസ് പ്രസിഡൻറ് റാഷിദ് കൊടുവള്ളി പ്രമേയം അവതരിപ്പിച്ചു. ചടങ്ങിൽ ബാവ കാരാട്ട് പോയിൽ അധ്യക്ഷതയും ടി പി കുഞ്ഞാലി ഹാജി, കെ വി അസീസ്, ഷഹബാസ്, സിദ്ദീഖ്, ഫായിസ് , റസാക്ക്, ഫാറൂക്ക് , ജാഫർ തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only