26 നവംബർ 2021

മൊഫിയയുടെ ആത്മഹത്യ; സിഐ സുധീറിന് സസ്പെൻഷൻ
(VISION NEWS 26 നവംബർ 2021)
ആലുവയിലെ നിയമ വിദ്യാർത്ഥി മൊഫിയയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ സിഐ സുധീറിന് സസ്പെൻഷൻ. സർക്കാർ നിർദേശപ്രകാരമാണ് ഡിജിപിയുടെ നടപടി.

സിഐക്കെതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവായി. സിഐ കുറ്റക്കാരനാണെന്ന കണ്ടെലത്തിന്റെ ഭാ​ഗമായാണ് സസ്പെൻഷൻ. സിഐയുടെ സസ്പെൻഷൻ ആവശ്യപ്പെട്ട് കോൺ​ഗ്രസ് സമരം മൂന്നാം ദിനം പിന്നിടുമ്പോഴാണ് നടപടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only